Friday, October 23, 2015



Image result for rss attacks in india

കല്ബുര്‍ഗിയില്‍ കര്‍ണാടകയിലെ ഹിന്ദുത്വ വര്‍ഗീയ വേതാളങ്ങളുടെ ചുടല നൃത്തം അവസാനിക്കുന്നില്ല.കര്‍ണാടകയിലെ ദാവന്‍ഗരെ സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥിയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഹുച്ചാംഗി പ്രസാദ് എന്ന ഇരുപത്തിമൂന്നുകാരനെ തേടി വന്ന ക്രിമിനലുകള്‍ അവന്റെ മുഖത്ത് മുഴുവന്‍ കുങ്കുമം വാരിത്തേച്ചിട്ട്‌ ഭീഷണിപ്പെടുത്തിയത് ഇനി എഴുതിയാല്‍ വിരലുകള്‍ അറുത്തു കളഞ്ഞ് എഴുത്ത് തന്നെ ഇല്ലാതാക്കുമെന്നാണ്.താനും  ഉള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ ഇന്ത്യയിലെ ജാതി സംവിധാനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു വര്ഷം മുന്‍പ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരിലാണ് പ്രസാദിനെ ആക്രമിച്ചത്.ജാതി സംവിധാനത്തെക്കുറിച്ച് എഴുതിയത് ഹിന്ദു വിരോധമാണ് എന്നാണു അക്രമികള്‍ ആക്രോശിച്ചത്.

അപ്പോള്‍ ആരാണ് ഹിന്ദു? ഹിന്ദുവില്‍ ദളിതരുടെ സ്ഥാനമെവിടെയാണ്? ദളിതരെ അധ:സ്ഥിതരായിത്തന്നെ നിലനിര്‍ത്തുന്ന ചാതുര്‍വര്‍ണ്യമാണോ ഹിന്ദുത്വത്തിന്റെ സാമൂഹ്യ സംവിധാനം? അപ്പോള്‍ എന്താണീ നായാടി മുതല്‍ നമ്പൂരി വരെ  ഹിന്ദു ഐക്യമെന്ന ഗീര്‍വാണത്തിന്റെ അര്‍ഥം? വൃത്തികെട്ടതും പഴഞ്ചനും മനുഷ്യത്വ രഹിതവുമായ മാമൂലുകളുടെയും ധാരണകളുടെയും ഇരുട്ടിനെ എത്രനാള്‍ വികസനം,സാങ്കേതിക വിദ്യ എന്നൊക്കെയുള്ള പുതിയ കാലത്തിന്റെ വര്‍ത്തമാനത്തില്‍  ഒളിപ്പിച്ചു വെയ്ക്കാനാകും! 

No comments:

Post a Comment