സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ഓര്‍മ്മ ദിനം നമുക്കെങ്ങനെയാണ് ആഘോഷിക്കേണ്ടത് ..? വെളുക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന ക്രീം കമ്പനിക്കാരും സ്വണ്ണക്കച്ചവടക്കാരുംഫാഷന്‍ ബ്രാന്‍ഡുകളും ലോക വനിതാ ദിനം 'പതിവു പോലെ പൂര് വ്വാധികം ഭംഗിയായി ' (ഈ പ്രയോഗത്തിന് തിരുവനന്തപുരത്തെ ചില അമ്പലങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പൊട്ടിമുളക്കുന്ന ആർട്സ് ക്ലബ്ബുകാരുടെ ദിപാലങ്കാര നോട്ടീസിനോട് കടപ്പാട് ) ആഘോഷിക്കുന്നുണ്ടാത്രേ ! ലോകത്ത് ആദ്യമായി , കുടുംബത്തിനകത്തെ അധ്വാന വിഭജനത്തെയും ലിംഗനീതി യേയും കൈകാര്യം ചെയ്ത കുടുംബ നിയമം കൊണ്ടുവന്ന സോവിയറ്റു യൂണിയനെന്ന നാട്ടിൽ മാർച്ച് 8 , ഇപ്പോൾ അമ്മയെയും ഭാര്യയേയും സഹപ്രവർത്തകരേയും സമ്മാനങ്ങൾ കൊണ്ട് സന്തോഷിപ്പിക്കുന്ന ദിനമാനത്രേ !
മൂന്നു സ്ത്രീകളെ ഞാനോർക്കുന്നു .
ഒന്ന് : മുന്നൂ വർഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന് സ്വന്തം ജീവിതത്തെ ചരിത്രത്തിൽ ഏഴുതി ചേർത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കഥനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !
ഒന്ന് : മുന്നൂ വർഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന് സ്വന്തം ജീവിതത്തെ ചരിത്രത്തിൽ ഏഴുതി ചേർത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കഥനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !
രണ്ടാമത്തെ സ്ത്രീ, നെരൂദയുടെ " രാത്രിയിൽ ജോലി ചെയ്യുന്ന അലക്കുകാരിയാണ് . എല്ലാവരും ഉറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദസാന്ദ്രതയിൽ ഒരു നിഴൽച്ചിത്രം പോലെ അലക്കി ക്കൊണ്ടേയിരിക്കുന്ന ' വേദനിക്കുന്ന വാസ്തവമായ' അലക്കുകാരി. ക്ലേശഭരിതമായ സ്ത്രീജീവിതം അതിജീവനപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് .
മൂന്നാമത്തെ സ്ത്രീ, ഇടശ്ശേരി യുടെ ' നെല്ലുകുത്തുകാരി പാറുവാണ് ' . കോവിലകത്തെ വീട്ടുവേലക്കാരിയുടെ സ്വപ്നങ്ങളിലെ ആദർശവാനായ കാമുകനും സ്വന്തം ജീവിതോപാധി തന്നെനശിപ്പിക്കുന്ന മുതലാളിയും മനുഷ്യനെ പുറം തള്ളുന്ന യന്ത്രവും ഒന്നു തന്നെയാനെന്നറിഞ്ഞു തകരുന്നപാറുവെന്ന കാമുകി. ...... നെരൂദ ഓർമ്മിപ്പിച്ചു ; " നാവികനു കടലിനെ അറിയുന്നതുപോലെ , സ്ത്രീ അന്യർ അവളോടു കാട്ടുന്ന നന്ദികേട് തിരിച്ചറിയുന്നു . എത്ര മുൻ കൂട്ടി കണക്കു കൂട്ടിയാലും കടലിനെയും കരയേയും കൊടുംകാറ്റും ഭൂകമ്പവും ഇക്കി മറിക്കുന്നു. " നമുക്കു കൊടും കാറ്റിനേയുംഭൂ കമ്പ ത്തേയും പേ മാ രിയേയും സൃഷ്ടിക്കാം..
ഇന്നത്തെ ചര്‍ച്ചാ വിഷയം വനിതാ സംവരണ ബില്ലാണ് . ഒരു സംവരണവും ചൂഷണങ്ങൾക്കുള്ള ഒറ്റമൂലിയല്ല .
എങ്കിലും ആൺ കോയ്മയുടെ ഈ ലോകത്ത് സ്ത്രീകൾക്കായി ഒരിടം അതു സൃഷ്ടിക്കുന്നുണ്ട്.
വനിതാ സംവരണം നീണാൾവാഴട്ടേ...
ദാരിദ്രം ...
തൊഴിലില്ലായ്മ....
ലിംഗ വിവേചനം ....
അതിക്രമം ....
ചൂഷണം...
മതമൌലികവാദം ....
വർഗ്ഗീയത ....
യുദ്ധം ...
വേറെയുമുണ്ട് കുന്തമുന തിരിക്കേണ്ട ലക്ഷ്യങ്ങൾ....
നമുക്ക് ക്ഷീണിക്കാതിരിക്കാം
പരസ് പ്പരം ആശ്വസിപ്പിക്കാം..
കൈ കോർത്തു പിടിക്കാം
മാറ്റങ്ങൾ എളുപ്പമല്ല ..
പക്ഷേ മാറ്റം അനിവാര്യമാണ്....
ലെനിൻ പറഞ്ഞു ..
പഴകിയ സദാചാര സാങ്കേതങ്ങൾ തകർക്കുക വേദനാജനകമായിരിക്കാം...എന്നാൽ അവ തകർക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....