Sunday, November 28, 2010

അമ്മയാവുക എന്നാൽ …

മാതൃത്വത്തിന്റെ മഹത്വം ഘോഷിക്കാൻ  നാവുകളേറെയാണ്. എന്നാൽ അമ്മയാവുക എന്നാൽ അത്യധികം അപകടകരവും സാഹസികവുമായ ഒന്നാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും. 

mother-care

കഴിഞ്ഞ വ൪ഷ൦ ലോകത്ത് സംഭവിച്ച മാതൃമരണങ്ങളിൽ (പ്രസവത്തോടനുബന്ധിച്ച അമ്മയുടെ മരണം) പകുതിയിലധികവും ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ഓരോ വർഷവും 78000 സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോഴോ, പ്രസവസമയത്തോ, പ്രസവത്തിനുശേഷം 42 ദിവസങ്ങൾക്കുള്ളിലോ മരണമടയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനവും ഒഴിവാക്കാനാവുന്ന മരണങ്ങളാണെന്നത് ചേർത്തുവായിക്കുമ്പോൾ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മൾ നടത്തുന്ന ഉദ്ഘോഷണങ്ങൾ എത്ര പൊള്ളയാണെന്ന് ബോധ്യമാവും. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 254 മരണം എന്നതാണ് ഒടുവിലത്തെ ഔദ്യോഗികകണക്ക്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന മരണങ്ങൾ ഇതിലെത്രയോ അധികമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങളെ സംബന്ധിച്ച് ഒരു mother-care3തരത്തിലുള്ള അന്വേഷണവും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് മിക്കസംസ്ഥാനങ്ങളിലും ഉണ്ടാകുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാതൃമരണങ്ങൾ ഒരു സ്വാഭാവിക ദുരന്തമായോ വിധിയായോ ഒക്കെ ഏറ്റെടുക്കുന്ന പാവപ്പെട്ട നാട്ടിൻ പുറത്തുകാർ സ്വയംപഴിക്കുകയല്ലാതെ തങ്ങൾക്കു നേരെ വിരൽ ചൂണ്ടില്ലെന്ന ധൈര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണന തുടരുകയാണ്.

ആരോഗ്യകരവും ശുചിത്വപൂര്‍ണവുമായ അന്തരീക്ഷത്തിൽ പ്രസവം നടക്കുന്നതിനുള്ള സൌകര്യമില്ല എന്നതാണ് ഭൂരിപക്ഷം മരണങ്ങൾക്കും കാരണം. ഏതാണ്ട് 100 ശതമാനം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനാൽ കേരളത്തിലെ മാതൃമരണനിരക്കാണ് ഇന്ത്യയിൽ ഏറ്റവും കുറവായിരിക്കുന്നത് (1 ലക്ഷം പ്രസവത്തിന് 95 മരണം). എന്നാൽ ഇതുപോലും സംഭവിക്കാൻ പാടില്ല എന്നതിനാൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് കേരളത്തിൽ ആരോഗ്യവകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. 

ഉത്തർപ്രദേശ് (440 മരണം), ബീഹാർ (312 മരണം), ഒറീസ (303 മരണം), ഗുജറാത്ത് (160 മരണം) രാജസ്ഥാൻ (388 മരണം), ഹരിയാന (186 മരണം) എന്നീ സംസ്ഥാനങ്ങളിലെ മാതൃമരണനിരക്ക് കടുത്ത ആശങ്കയുണർത്തുന്നതാണ്. വൃത്തിയുള്ള ഭൌതികസാഹചര്യങ്ങൾ ആശുപത്രിയിൽ നൽകാനോ പ്രസവത്തിനായി സ്ത്രീകളെ ആശുപത്രികളിലെത്തിക്കാനോ ഉള്ള പിന്തുണാസംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള NRHM (ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി), JSY (ജനനിസുരക്ഷ യോജന) പോലുള്ള പദ്ധതികൾ പോലും കാര്യക്ഷമമാകുന്നില്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയുമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നത് കേരളത്തിന്റെയും ഗുജറാത്ത്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെയും താരതമ്യത്തിൽ നിന്നു മനസിലാകും. സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഗുജറാത്തും ഹരിയാനയുമൊക്കെ മാതൃമരണനിരക്ക് കുറയ്ക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളം അഭിമാനകരമായ നേട്ടമാണ് ഈ കാര്യത്തിൽ നേടിയത് എന്നത് സാമ്പത്തിക നിലയേക്കാൾ പ്രധാനം സർക്കാരുകളുടെ രാഷ്ട്രീയ ഇഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണെന്ന് അടിവരയിടുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് ഈയിടെ നടത്തിയ സർവെ കാണിക്കുന്നത് രാജ്യത്ത് ഒന്നരലക്ഷത്തോളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലും ഇല്ലെന്നാണ്. 74000 ആശപ്രവർത്തകരുടെയും 21066 ആരോഗ്യപ്രവർത്തകരുടെയും കുറവ് രാജ്യത്ത് നിലനിൽക്കുന്നു എന്ന് യുനിസെഫിന്റെ പഠനം ആശങ്ക രേഖപ്പെടുത്തുന്നു. ആകെ പ്രസവങ്ങളിൽ 30 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിൽ ആശുപത്രികളിൽ നടക്കുന്നുള്ളൂ.

raja_ravivarma_painting_17_mother_and_child

ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം പൊതുജന ആരോഗ്യമേഖലയിലെ സർക്കാർ വിഹിതത്തിൽ ഇന്ത്യ 175 രാജ്യങ്ങളിൽ 71-ാ൦ സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് ആരോഗ്യത്തിനു കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ശൈശവവിവാഹം, പെൺഭ്രൂണഹത്യ, മറ്റ് അനാചാരങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യ പ്രശ്നങ്ങളും അമ്മയാവുക എന്ന പ്രക്രിയയെ അപകടകരമാക്കിയിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഗീർവാണ പ്രസംഗങ്ങളല്ല, ആരോഗ്യകരവും ശുചിത്വമുള്ളതുമായ ആശുപത്രികളും മെച്ചപ്പെട്ട പിന്തുണസംവിധാനങ്ങളും ആണ് ഇന്ത്യയിലെ സ്ത്രീകൾ ആവശ്യപ്പെടുന്നത്.

Sunday, March 7, 2010

മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ്

സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ഓര്‍മ്മ ദിനം നമുക്കെങ്ങനെയാണ് ആഘോഷിക്കേണ്ടത് ..? വെളുക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന ക്രീം കമ്പനിക്കാരും സ്വണ്ണക്കച്ചവടക്കാരുംഫാഷന്‍ ബ്രാന്‍ഡുകളും ലോക വനിതാ ദിനം 'പതിവു പോലെ പൂര്‍ വ്വാധികം ഭംഗിയായി ' (ഈ പ്രയോഗത്തിന് തിരുവനന്തപുരത്തെ ചില അമ്പലങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പൊട്ടിമുളക്കുന്ന ആട്സ് ക്ലബ്ബുകാരുടെ ദിപാലങ്കാര നോട്ടീസിനോട് കടപ്പാട് ) ആഘോഷിക്കുന്നുണ്ടാത്രേ ! ലോകത്ത് ആദ്യമായി , കുടുംബത്തിനകത്തെ അധ്വാന വിഭജനത്തെയും ലിംഗനീതി യേയും കൈകാര്യം ചെയ്ത കുടുംബ നിയമം കൊണ്ടുവന്ന സോവിയറ്റു യൂണിയനെന്ന നാട്ടി മാർച്ച് 8 , ഇപ്പോ അമ്മയെയും ഭാര്യയേയും സഹപ്രവർത്തകരേയും സമ്മാനങ്ങകൊണ്ട് സന്തോഷിപ്പിക്കുന്ന ദിനമാനത്രേ !

മൂന്നു സ്ത്രീകളെ ഞാനോർക്കുന്നു .
ഒന്ന് : മുന്നൂ വഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന്‍ സ്വന്തം ജീവിതത്തെ ചരിത്രത്തി ഏഴുതി ചേത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !

രണ്ടാമത്തെ സ്ത്രീ, നെരൂദയുടെ " രാത്രിയി ജോലി ചെയ്യുന്ന അലക്കുകാരിയാണ് . എല്ലാവരും ഉറങ്ങുമ്പോ രാത്രിയുടെ നിശബ്ദസാന്ദ്രതയി ഒരു നിഴച്ചിത്രം പോലെ അലക്കി ക്കൊണ്ടേയിരിക്കുന്ന ' വേദനിക്കുന്ന വാസ്തവമായ' അലക്കുകാരി. ക്ലേശഭരിതമായ സ്ത്രീജീവിതം അതിജീവനപ്പോരാട്ടത്തി പ്പെട്ടിരിക്കുകയാണ് .
മൂന്നാമത്തെ സ്ത്രീ, ഇടശ്ശേരി യുടെ ' നെല്ലുകുത്തുകാരി പാറുവാണ് ' . കോവിലകത്തെ വീട്ടുവേലക്കാരിയുടെ സ്വപ്നങ്ങളിലെ ആദശവാനായ കാമുകനും സ്വന്തം ജീവിതോപാധി തന്നെനശിപ്പിക്കുന്ന മുതലാളിയും മനുഷ്യനെ പുറം തള്ളുന്ന യന്ത്രവും ഒന്നു തന്നെയാനെന്നറിഞ്ഞു തകരുന്നപാറുവെന്ന കാമുകി. ......


നെരൂദ മ്മിപ്പിച്ചു ; " നാവികനു കടലിനെ അറിയുന്നതുപോലെ , സ്ത്രീ അന്യ അവളോടു കാട്ടുന്ന നന്ദികേട്‌ തിരിച്ചറിയുന്നു . എത്ര മു കൂട്ടി കണക്കു കൂട്ടിയാലും കടലിനെയും കരയേയും കൊടുംകാറ്റും ഭൂകമ്പവും ഇക്കി മറിക്കുന്നു. " നമുക്കു കൊടും കാറ്റിനേയുംഭൂ കമ്പ ത്തേയും പേ മാ രിയേയും സൃഷ്ടിക്കാം..


ഇന്നത്തെ ചര്‍ച്ചാ വിഷയം വനിതാ സംവരണ ബില്ലാണ് . ഒരു സംവരണവും ചൂഷണങ്ങക്കുള്ള ഒറ്റമൂലിയല്ല .
എങ്കിലും കോയ്മയുടെ ലോകത്ത് സ്ത്രീകക്കായി ഒരിടം അതു സൃഷ്ടിക്കുന്നുണ്ട്.

വനിതാ സംവരണം നീണാൾവാഴട്ടേ...

ദാരിദ്രം ...
തൊഴിലില്ലായ്മ....
ലിംഗ വിവേചനം ....
തിക്രമം ....
ചൂഷണം...
മതമൌലികവാദം ....
വർഗ്ഗീയത ....
യുദ്ധം ...
വേറെയുമുണ്ട് കുന്തമുന തിരിക്കേണ്ട ലക്ഷ്യങ്ങൾ....

നമുക്ക് ക്ഷീണിക്കാതിരിക്കാം
പരസ് പ്പരം ആശ്വസിപ്പിക്കാം..
കൈ കോത്തു പിടിക്കാം
മാറ്റങ്ങ എളുപ്പമല്ല ..
പക്ഷേ മാറ്റം അനിവാര്യമാണ്....

ലെനി പറഞ്ഞു ..
പഴകിയ സദാചാര സാങ്കേങ്ങ തകക്കുക വേദനാജനകമായിരിക്കാം...എന്നാ അവ തകക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....





Wednesday, February 17, 2010

ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...


നി
ത്യം കടലെടുത്തിടും
ജന്മത്തിന്റെ തുരുത്തിൽ
വളഞ്ഞിരുന്നു നൂലിട്ടേ-
നതിൻ നീലക്കയങ്ങളിൽ..( അവൻ ഞാനല്ലേ )









റ്റൂർ
, ജീവിതത്തിന്റെ അർഥങ്ങൾ തേടുന്നതിങ്ങനെയാണ്....
കടലു കവർന്നു കൊണ്ടേയിരിയ്ക്കുന്ന ജന്മത്തിലും നാലു ചുവരുകൾക്കുള്ളിലും രമ്യയുടെ നോട്ടം ആകാശത്തിലേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും കടലിലേയ്ക്കും ആത്മാവിലേയ്ക്കുമാണ്. ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള സഞ്ചാരത്തിൽ അമ്പരപ്പുണ്ടാക്കുന്ന ആഴമുള്ള സൌഹൃദങ്ങളും പ്രണയത്തിന്റെ നീലശലഭങ്ങളും ഒരു കടൽ സ്വപ്നം പേറുന്ന ചുവന്ന പൂക്കളെപ്പോലുള്ള അക്ഷരങ്ങളും രമ്യയ്ക്കൊപ്പമുണ്ട്. ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ ജീവിതം ഒരുപാടു പഠിപ്പിച്ചിരിയ്ക്കുന്നു. ചെറുപ്രായത്തിൽ പോളിയോ കാലുകളെ തടവിലാക്കി .ബാല്യം കുസൃതി കാട്ടി കരയിച്ചു . കൌമാരത്തിന്റെ പ്രണയശലഭങ്ങളുടെ യൌവ്വനക്കാലത്താണ് അവളിപ്പോൾ. ജീവിതത്തിന്റെ ഏകാന്ത തുരുത്തിൽ കണ്ണുനീർ മാത്രം കൂട്ടാകുന്ന അവസ്ഥ ഒത്തിരിപ്പേർക്കുണ്ടാകും.പക്ഷേ, വേദനയെ സ്വപ്നങ്ങളിലേയ്ക്കും അക്ഷരങ്ങളിലേയ്ക്കും അതിമനോഹരങ്ങളായ ബിംബങ്ങളിലേയ്ക്കും പരിവർത്തിപ്പിയ്ക്കുന്നത് കീഴടങ്ങലല്ല, പോരാട്ടമാണ്.


രമ്യയ്ക്ക് നോവുകൾ നല്കിയത് രോഗങ്ങൾ മാത്രമല്ല, സ്നേഹനിഷേധത്തിന്റെ ബാല്യാനുഭാവങ്ങൾ കൂടിയാണ് . മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽ വിറയ്ക്കുന്ന മെഴുകുപ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ എന്നാൽ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾ കൊണ്ടാണ്. മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽവിറയ്ക്കുന്ന മെഴുകു പ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ അനുഭവമാണ്. എന്നാല്‍ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾകൊണ്ടാണ് . കീറിത്തുന്നിയ യൂ ണിഫോമും ഒളിപ്പിച്ചു വെച്ച പുസ്തകങ്ങളും വെളിച്ചമായ അക്ഷരങ്ങളും മാത്രമാണ് ജീവിത ദുരിതങ്ങളോട് ഏറ്റു മുട്ടാനുള്ള ആയുധങ്ങളെന്ന്‍ ഒത്തിരി കുഞ്ഞനുജത്തിമാരോടും കുഞ്ഞനുജന്മാരോടും പറഞ്ഞു കൊടുക്കുന്ന രമ്യയ്ക്കിത് വടിവൊത്ത സാരോപദേശമല്ല, സ്വയം കരുപ്പിടിപ്പിച്ച ജീവിതം തന്നെയാണ്


സ്വപ്നങൾക്കും മോഹങ്ങൾക്കും അവധി നല്കിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യ നിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണിവ . തനിയ്ക്കു നിഷേധിക്കപ്പെട്ട സഞ്ചാരങ്ങളെക്കുറിച്ചുള്ള ഘനീഭവിച്ച വിങ്ങലായി 'ചാരനിറമുള്ള മുറിയുടെ' ഏകാന്തത നമ്മളറിയുന്നു .

ചാര നിറമുള്ള ഒറ്റയ്ക്കായ ചെറിയ മുറികൾ നമ്മുടെ ചുറ്റുമൊരുപാടുണ്ടെന്ന് ഈ കവിതകൾ പറഞ്ഞു തരുന്നു. 'ഒറ്റയാൾ' എന്ന കവിതയ്ക്ക് വല്ലാത്ത തീകഷ്ണതയുണ്ട് . ഈ കവിത നമ്മളെ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ ചിലത് സൌമ്യമായി ഓർമ്മിപ്പിയ്ക്കുന്നു .

ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവരുടെ കണ്ണുകൾക്ക്
ഇളം ചൂടിന്റെ നനവുണ്ടായിരിയ്ക്കും..


കവിതയുടെ പതിവു രീതികൾ തെറ്റിച്ച് ഓർക്കാപ്പുറത്ത് ചില പ്രയോഗങ്ങളിലൂടെ രമ്യ പലപ്പോഴും നമ്മെ അമ്പരപ്പിയ്ക്കുന്നുണ്ട്. അതിലൊന്നാണ് ഇളം ചൂടിന്റെ നനവ്‌ . നമ്മുടെ പരിചയം നനവിന്റെ (കണ്ണുനീരിന്റെ ) ചൂടാണ് . ഒറ്റയ്ക്കായവരുടെ ചെറുമുറിയിലെ ജനാലയിൽക്കൂടി അകത്തേയ്ക്കു വീഴുന്ന ഒരു പ്രകാശ രശ്മി മഴവില്ലുകളെ പ്രസവിയ്ക്കുന്നു . ഈ നിറ ങ്ങൾ സ്വപ്നങ്ങളാണ്, ആഴത്തിൽ ഉപ്പുരസം പുരണ്ടവ . ..

കണ്ണീരിന്റെ... ഏകാന്തതയുടെ... ജീവിതത്തിന്റെ.... എല്ലാ നഷ്ടങ്ങളുടേയും കൂട്ട് എന്നത്, ജീവിതത്തെ നിലർനിത്തുന്ന അനുഭവവും ആത്മാവുകളുടെ പങ്കിടലുമാണെന്ന് രമ്യ ബോധ്യപ്പെടുത്തുന്നു . എന്നാൽ ഒറ്റയ്ക്കായവർക്കൊപ്പം കൂട്ടിരിയ്ക്കാൻ പതഞ്ഞു പൊന്തുന്ന ആഘോഷങ്ങൾ വെടിഞ്ഞ് ആരൊക്കെ തയ്യാറാകും എന്ന ചോദ്യത്തിന് നമ്മൾ മറുപടി പറയണം....

നേരിട്ട് ബിംബങ്ങളെന്നതിനേക്കാൾ പറയാത്ത വാക്കുകളുടെ അസാന്നിധ്യം കൊണ്ടും വികാരങ്ങളും അർത്ഥങ്ങളും ധ്വനിപ്പിയ്ക്കുന്നതിന്‍ രമ്യയ്ക്കു കഴിയുന്നു .

വിരലറ്റം മുറിഞ്ഞിരുന്നെങ്കിൽ
കടലാസുകൾ നിറഞ്ഞേനെ ..(ചുവപ്പ്)


ഇവിടെ ചുവപ്പ് എന്ന ബിംബം ഉപയോഗിയ്ക്കുന്നതിനു മുൻപു തന്നെ എത്ര പെട്ടെന്നാണ് കടലാസിലും പ്രകൃതിയിലുമെല്ലാം ചുവപ്പു പടരുന്നത് ! ചുവപ്പ് സ്നേഹത്തിന്റെ ബിംബമാണ് . എന്നാൽ ഇരുട്ടും കറുപ്പും ഒരു യാഥാർഥ്യം തന്നെയാണെന്നു ബോധ്യപ്പെടുത്താനും രമ്യയ്ക്ക് ഒരു വരി മതി.

വാങ്ങാനുള്ളവയുടെ കുറിപ്പടിയിലെ അലമാരകളിൽ ജീവിതമോഹങ്ങളാണ് നിറയ്ക്കേണ്ടത് . പുസ്തകങ്ങളും കരിവളകളും പൊട്ടും ചാന്തും സ്വപ്നങ്ങളും സു ക്ഷിക്കാൻ ഒത്തിരിയിടവും ബാക്കിയുള്ള അലമാരകൾ ജീവിതത്തെ അതിന്റെ എല്ലാ ഭംഗിയോടെയും സ്നേഹിയ്ക്കുന്ന രമ്യയുടെ മനസ്സു തന്നെയാണ് .

രാത്രികളെ പ്രണയിക്കുമ്പോൾ എന്ന കവിതയിലും പുസ്തകങ്ങളുടെ അലമാരയുണ്ട്. ' ദൂത് ' എന്ന കവിത അസാമാന്യ ദ്രിശ്യബോധമാണ് പകരുന്നത്. ഇടയ്ക്കു പൊട്ടിത്തെറിച്ചും ഉയർന്നു കത്തിയും ചുവപ്പും മഞ്ഞയും തീനാളങ്ങളുമായി ആളിപ്പടരുന്ന കരിയിലക്കാടിന്റെ ദൂതുമായി ആകാശത്തേക്കുയരുന്ന പുകയും ഗന്ധവും പറയുന്നത് ഒരു ജന്മത്തെക്കുറിച്ചാണ് . ആകാശവും നക്ഷത്രങ്ങളും കടലും കാറ്റും മഴയുമൊന്നും പ്രകൃതിദ്രിശ്യങ്ങളല്ല, രമ്യയ്ക്ക് അനുഭവങ്ങൾ തന്നെയാണ് . ആത്മാവിൽ നിന്നും അക്ഷരങ്ങളി ലേയ്ക്കും അവിടെ നിന്ന്‍ ആകാശത്തേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും നിരന്തരം ചിറകടിയ്ക്കുന്ന ശലഭമായി രമ്യയുടെ കവിത സഞ്ചരിക്കുന്നു. പ്രണയം ഈ സഞ്ചാരങ്ങളിലെ അരൂപിയായ കാമുകനായും വെളിച്ചമായും നീലശലഭമായും പച്ചപ്പായും ഒന്നിനും വേണ്ടിയല്ലാത്ത കൂട്ടിരിപ്പായും കൂടെയുണ്ട് .

തന്റെ വേദനകളെ അംഗീകരിച്ചു കൊണ്ട് പ്രായത്തിനു ചേരാത്ത ഗാംഭീര്യത്തോടെയും ശാന്തതയോടെയും ആത്മാവിനെ നഗ്നവും സ്വതന്ത്രവുമാക്കാൻ രമ്യയ്ക്ക് കഴിയുന്നു. കവിത ജീവിതത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം തന്നെയാണ് . കവിതയിലും ജീവിതത്തിലും രമ്യയുടെ പോരാട്ടം പാഠമാകേണ്ടത് , ആവലാതികളും പരാതികളും കൊണ്ട് ജീവിതം നിറയ്ക്കുന്ന മാനസികാരോഗ്യം നഷ്ടപ്പെട്ട , നാമുൾപ്പെടുന്ന ദുർബരായ മനുഷ്യർക്കാണ്, അവശർക്കോ രോഗികൾ ക്കോ അല്ല. എല്ലാ വേദനകൾക്കിടയിലും ജീവിതം എത്ര മഹത്തരവും വിലപ്പെട്ടതുമാണെന്നും അക്ഷരം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും സൗഹൃദത്തിന്റെ ആഘോഷം നിറയുന്ന ചെമുറിയിൽ ജീവിതത്തിന്റെ ഭംഗി നമുക്കും പങ്കിടാം .


രമ്യയെ ഞാൻ കണ്ടത് സൂരജിനോപ്പം അവളുടെ വാടക വീട്ടിൽ വെച്ചാണ് . തിളങ്ങുന്ന കണ്ണുകളോടെ , നിറഞ്ഞ ചിരിയോടെ അവൾ ബ്ലോഗിനെക്കുറിച്ചും സുഹൃത്തുക്കുറിച്ചും സംസാരിച്ചു . സൗഹൃദങ്ങളുടെ ഉഷ്മളതയാണ് അവളെ ജീവിതവും ലോകവുമായി ചേർത്തു നീർത്തുന്നത് . എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല ഈ സ്നേഹവായ്പ്പുകളെ... വേദനയ്ക്കൊപ്പമിരിയ്ക്കാൻ ആർക്കും ഒഴിവില്ലാത്ത വർത്തമാനകാലത്ത് ആഘോഷങ്ങളിലും ആരവങ്ങളിലും ഒറ്റയ്ക്കായ രമ്യയുടെ ചെറിയ മുറിയിൽ ആഴമുള്ള സൗഹൃദങ്ങളുടെ വസന്തം വിടരുന്നതു ഞാൻ കണ്ടു . ...
അതിലൊരിടം ഞാനും സ്വന്തമാക്കി ....

ചാരനിറമുള്ള കൊച്ചു മുറികളിലെ തടവുകാരെ സ്നേഹത്തിന്റെ ആഘോഷങ്ങളിയ്ക്കു സ്വതന്ത്രരാക്കുന്ന സൗഹൃദത്തിന്റെ സാന്ത്വനം കമ്പോളത്തിന്റെ കള്ളികളിലൊതുങ്ങില്ല . രമ്യ തിരിച്ചറിയുന്നതു പോലെ വറ്റിയ പുഴകൾ സ്നേഹത്തിന്റെ ജലസമൃദ്ധിയാൽ കരകവിഞൊഴുകകയും ജീവിതം അതിന്റെ പച്ചപ്പ്‌ വീണ്ടെടുക്കുകയും ചെയ്യുന്ന ജൈവ പ്രക്രിയയാണത്. രമ്യയ്ക്കൊപ്പം ജീവിതം നമുക്കും വീണ്ടെടുക്കാം ..സ്നേഹത്തിന്റെ മിന്നാമിനുങ്ങുങ്ങളെ ഇരുട്ടിലേയ്ക്ക് പറത്തി വിടാം......