Sunday, March 7, 2010

മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ്

സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ഓര്‍മ്മ ദിനം നമുക്കെങ്ങനെയാണ് ആഘോഷിക്കേണ്ടത് ..? വെളുക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന ക്രീം കമ്പനിക്കാരും സ്വണ്ണക്കച്ചവടക്കാരുംഫാഷന്‍ ബ്രാന്‍ഡുകളും ലോക വനിതാ ദിനം 'പതിവു പോലെ പൂര്‍ വ്വാധികം ഭംഗിയായി ' (ഈ പ്രയോഗത്തിന് തിരുവനന്തപുരത്തെ ചില അമ്പലങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പൊട്ടിമുളക്കുന്ന ആട്സ് ക്ലബ്ബുകാരുടെ ദിപാലങ്കാര നോട്ടീസിനോട് കടപ്പാട് ) ആഘോഷിക്കുന്നുണ്ടാത്രേ ! ലോകത്ത് ആദ്യമായി , കുടുംബത്തിനകത്തെ അധ്വാന വിഭജനത്തെയും ലിംഗനീതി യേയും കൈകാര്യം ചെയ്ത കുടുംബ നിയമം കൊണ്ടുവന്ന സോവിയറ്റു യൂണിയനെന്ന നാട്ടി മാർച്ച് 8 , ഇപ്പോ അമ്മയെയും ഭാര്യയേയും സഹപ്രവർത്തകരേയും സമ്മാനങ്ങകൊണ്ട് സന്തോഷിപ്പിക്കുന്ന ദിനമാനത്രേ !

മൂന്നു സ്ത്രീകളെ ഞാനോർക്കുന്നു .
ഒന്ന് : മുന്നൂ വഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന്‍ സ്വന്തം ജീവിതത്തെ ചരിത്രത്തി ഏഴുതി ചേത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !

രണ്ടാമത്തെ സ്ത്രീ, നെരൂദയുടെ " രാത്രിയി ജോലി ചെയ്യുന്ന അലക്കുകാരിയാണ് . എല്ലാവരും ഉറങ്ങുമ്പോ രാത്രിയുടെ നിശബ്ദസാന്ദ്രതയി ഒരു നിഴച്ചിത്രം പോലെ അലക്കി ക്കൊണ്ടേയിരിക്കുന്ന ' വേദനിക്കുന്ന വാസ്തവമായ' അലക്കുകാരി. ക്ലേശഭരിതമായ സ്ത്രീജീവിതം അതിജീവനപ്പോരാട്ടത്തി പ്പെട്ടിരിക്കുകയാണ് .
മൂന്നാമത്തെ സ്ത്രീ, ഇടശ്ശേരി യുടെ ' നെല്ലുകുത്തുകാരി പാറുവാണ് ' . കോവിലകത്തെ വീട്ടുവേലക്കാരിയുടെ സ്വപ്നങ്ങളിലെ ആദശവാനായ കാമുകനും സ്വന്തം ജീവിതോപാധി തന്നെനശിപ്പിക്കുന്ന മുതലാളിയും മനുഷ്യനെ പുറം തള്ളുന്ന യന്ത്രവും ഒന്നു തന്നെയാനെന്നറിഞ്ഞു തകരുന്നപാറുവെന്ന കാമുകി. ......


നെരൂദ മ്മിപ്പിച്ചു ; " നാവികനു കടലിനെ അറിയുന്നതുപോലെ , സ്ത്രീ അന്യ അവളോടു കാട്ടുന്ന നന്ദികേട്‌ തിരിച്ചറിയുന്നു . എത്ര മു കൂട്ടി കണക്കു കൂട്ടിയാലും കടലിനെയും കരയേയും കൊടുംകാറ്റും ഭൂകമ്പവും ഇക്കി മറിക്കുന്നു. " നമുക്കു കൊടും കാറ്റിനേയുംഭൂ കമ്പ ത്തേയും പേ മാ രിയേയും സൃഷ്ടിക്കാം..


ഇന്നത്തെ ചര്‍ച്ചാ വിഷയം വനിതാ സംവരണ ബില്ലാണ് . ഒരു സംവരണവും ചൂഷണങ്ങക്കുള്ള ഒറ്റമൂലിയല്ല .
എങ്കിലും കോയ്മയുടെ ലോകത്ത് സ്ത്രീകക്കായി ഒരിടം അതു സൃഷ്ടിക്കുന്നുണ്ട്.

വനിതാ സംവരണം നീണാൾവാഴട്ടേ...

ദാരിദ്രം ...
തൊഴിലില്ലായ്മ....
ലിംഗ വിവേചനം ....
തിക്രമം ....
ചൂഷണം...
മതമൌലികവാദം ....
വർഗ്ഗീയത ....
യുദ്ധം ...
വേറെയുമുണ്ട് കുന്തമുന തിരിക്കേണ്ട ലക്ഷ്യങ്ങൾ....

നമുക്ക് ക്ഷീണിക്കാതിരിക്കാം
പരസ് പ്പരം ആശ്വസിപ്പിക്കാം..
കൈ കോത്തു പിടിക്കാം
മാറ്റങ്ങ എളുപ്പമല്ല ..
പക്ഷേ മാറ്റം അനിവാര്യമാണ്....

ലെനി പറഞ്ഞു ..
പഴകിയ സദാചാര സാങ്കേങ്ങ തകക്കുക വേദനാജനകമായിരിക്കാം...എന്നാ അവ തകക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....





8 comments:

  1. ഇതിനോടൊക്കെ ഒപ്പം എതിര്‍ക്കപ്പെടേണ്ട ഒന്നാണ്‌ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും...

    സംവരണ ബില്‍ രാജ്യസഭയില്‍ പാസ്സായി. ലോക്‍സഭയിലും പാസാകും എന്നു തന്നെ കരുതാം...

    എനിക്കിനിയും മനസ്സിലാകാത്ത ഒന്നുണ്ട്‌. ഒരു സെക്യൂലര്‍ രാഷ്ട്രം എന്ന് നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം ഉദ്ഘോഷിക്കുന്ന നമുക്ക്‌ എന്തുകൊണ്ട്‌ ഒരു ഏകീകൃത സിവില്‍കോഡിനു വേണ്ടി പരിശ്രമിച്ചു കൂടാ? സംവരണ ബില്ലിനെ എന്നപോലെ ഭരണ പക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒരുമിച്ചു നിന്നിരുന്നുവെങ്കില്‍...

    ReplyDelete
  2. സഖാവേ,

    ഇന്നാണു അവിചാരിതമായി ഈ ബ്ലോഗ് കാണുന്നത്.ഇന്നു തന്നെയാണു എം.പി ആയി സഖാവിനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതും..എല്ലാ ആശംസകളും നേരുന്നു.

    ബ്ലോഗുകളുടെ രംഗമായ “ബൂലോക”ത്തിലേക്ക് സ്വാഗതം.
    സഖാവിന്റെ ബ്ലോഗ് പോസ്റ്റുകള്‍ അഗ്രിഗേറ്ററുകളായ “ ചിന്തയിലും” വരാന്‍ നോക്കണേ..

    തുടക്കം നന്നായിരിക്കുന്നു.സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും ഒന്നു നോക്കണേ..<a href="http://www.kaanaamarayathu.blogspot.com/>ഇതാണു ലിങ്ക്.</a>

    ReplyDelete
  3. പഴകിയ സദാചാര സാങ്കേതങ്ങൾ തകർക്കുക വേദനാജനകമായിരിക്കാം...എന്നാൽ അവ തകർക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....

    ReplyDelete
  4. വനിതാ സംവരണം നീണാൾവാഴട്ടേ...

    ReplyDelete
  5. സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്കും നിലപാടുകള്‍ക്കും ഏറെ പരിമിതികള്‍ ഉണ്ടെന്നറിയാം...എങ്കിലും അത് തുടര്‍ന്നേ പറ്റൂ...ഏറ്റവും അധികം എതിര്‍ക്കുന്നതു എന്നും നമ്മുടെ കൂടെ കാണും എന്ന് കരുതുന്നവര്‍ തന്നെ ആയിരിക്കും..പതറാതെ പോരാടുക എല്ലാ അഭിവാദ്യങ്ങളും...ലാല്‍ സലാം!!

    ReplyDelete
  6. ഒരുപാടു കാലം മുൻപ് ഒറ്റയായും ഇരട്ടയായും അറിയപ്പെടാത്ത എത്രയോ സ്ത്രീകൾ നടത്തിയ പോരാട്ടം.......

    ഇനിയും ഒരുപാട് കാലം ഒറ്റയായും ഇരട്ടയായും പതുക്കെപ്പതുക്കെ ചെറു സംഘങ്ങളായും എത്രയോ സ്ത്രീകൾ നടത്തേണ്ടുന്ന പോരാട്ടം...

    എന്തു മാർഗ തടസ്സമുണ്ടായാലും പതറാതെ..... നിറുത്താതെ....

    പലപ്പോഴും വെറുതെ ജീവിച്ചിരിയ്ക്കുക എന്നതു കൂടി പോരാട്ടമായി തീർക്കേണ്ടി വരുന്ന എല്ലാവരേയും ഓർമ്മിച്ചുകൊണ്ട്.......

    ReplyDelete